---
title: "#kannur  | കണ്ണൂരിൽ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും ഒരു കെയ്സ് ബിയറുമായി ഓടി രക്ഷപ്പെടാൻ ശ്രമം ; മോഷ്ടാവിനെ ജീവനക്കാർ പിന്തുടർന്ന് പിടികൂടി."
english_title: "kannuril  beevarejas korppationte auttalettil ninnum oru keys  biyarumaayi oodi rakshappedaan shramam ;  moshtaavine jeevanakkaar pinthudarnnu  pidikoodi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144102/kannuril  beevarejas korppationte auttalettil ninnum oru keys  biyarumaayi oodi rakshappedaan shramam ;  moshtaavine jeevanakkaar pinthudarnnu  pidikoodi"
published_at: "2023-09-05T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f74ec7a28a4_Untitled-1_copy.jpg"
keywords: []
---

# #kannur  | കണ്ണൂരിൽ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും ഒരു കെയ്സ് ബിയറുമായി ഓടി രക്ഷപ്പെടാൻ ശ്രമം ; മോഷ്ടാവിനെ ജീവനക്കാർ പിന്തുടർന്ന് പിടികൂടി.

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും ഒരു കെയ്സ് ബിയറുമായി ഓടി രക്ഷപ്പെടാൻ ശ്രമം ; മോഷ്ടാവിനെ ജീവനക്കാർ പിന്തുടർന്ന് പിടികൂടി.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും ഒരു കെയ്സ് ബിയറുമായി ഓടി രക്ഷപ്പെടാൻ ശ്രമം ; മോഷ്ടാവിനെ ജീവനക്കാർ പിന്തുടർന്ന് പിടികൂടി.

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്തെ മാണിക്കോത്ത് ഹൗസിൽ എം മായാചന്ദ്(33) ആ ണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്.

പാറക്കണ്ടിയിലുള്ള ബീവറേജസ് ഔട്ട് ലെറ്റിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള പ്രീമിയം കൗണ്ടറിന്റെ പിറക് വശത്തു നിന്നും ഒരു കെയ്സിലുള്ള 12 കുപ്പി ബിയറുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

ജീവനക്കാർ പിറകേ ഓടി പ്രതിയെ പിടികൂടുകയായിരുന്നു. 9 മണിക്ക് ഷട്ടർ താഴ്ത്തി ജീവനക്കാർ കണക്കുകൾ ശരിയാക്കി വരുന്നതിനിടെ ഷട്ടർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു കെയ്സ് ബിയറുമായി ഓടി പോവുന്നത് കണ്ടത്.

പിടികൂടിയ പ്രതിയെ ടൗൺ പോലീസിനു കൈമാറുകയായിരുന്നു. മാനേജർ പി കെ നവിന്റെ പരാതിയിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144102/kannuril  beevarejas korppationte auttalettil ninnum oru keys  biyarumaayi oodi rakshappedaan shramam ;  moshtaavine jeevanakkaar pinthudarnnu  pidikoodi)